SignIn
Kerala Kaumudi Online
Friday, 26 April 2024 10.38 PM IST

ഉയരങ്ങളിൽ റുമെയ്സ,​ ലോകത്തിലെ ഏറ്റവും ഉയരമേറിയ സ്ത്രീയെന്ന റെക്കാഡ് തുർക്കി സ്വദേശിനിയ്ക്ക്

guinness-record

അംങ്കാര: ലോകത്തിലെ ഏറ്റവും ഉയരമേറിയ സ്ത്രീയെന്ന ഗിന്നസ് റെക്കാഡ് സ്വന്തമാക്കി തുർക്കി സ്വദേശിനിയായ 24കാരി റുമെയ്സ. 215.16 സെന്റിമീറ്ററാണ്(7അടി 7 ഇഞ്ച്) റുമെയ്സയുടെ ഉയരം.

2014ൽ 18ാം വയസ്സിൽ ലോകത്തിലെ ഏറ്റവും ഉയരമേറിയ കൗമാരക്കാരി എന്ന റെക്കാഡ് റുമെയ്സയ്ക്ക് ലഭിച്ചിരുന്നു. വളർച്ചയെ ബാധിക്കുന്ന വീവർ സിൻഡ്രം എന്ന ആരോ​ഗ്യാവസ്ഥയാണ് റുമെയ്സയുടെ ഉയരത്തിനു പിന്നിൽ. ഇതുമൂലം അസ്ഥിവികാസം സംബന്ധമായ പ്രശ്നങ്ങളും റുമെയ്സയെ അലട്ടുന്നുണ്ട്. പലപ്പോഴും റുമെയ്സയ്ക്ക് വീൽചെയറിനെ ആശ്രയിക്കേണ്ടി വരാറുണ്ട്.

വാക്കർ ഉപയോ​ഗിച്ച് ചെറിയ ദൂരങ്ങൾ നടക്കാനും റുമെയ്സയ്ക്ക് കഴിയും.

 മുള്ളുകൾ നിറഞ്ഞ വഴികൾ

റെക്കാഡുകൾ ലഭിച്ചെന്ന് കരുതി അത്ര സുഖകരമായിരുന്നില്ല തന്റെ ജീവിതയാത്രയെന്ന് റുമെയ്സ പറയുന്നു. കുട്ടിക്കാലത്ത് ഉയരത്തിന്റെ ഏറെ അപഹാസ്യയായിരുന്നു. കുടുംബത്തിന്റെ പിന്തുണകൊണ്ടാണ് താൻ ആത്മവിശ്വാസത്തോടെ മുന്നേറിയതെന്നും റുമെയ്സ പറയുന്നു. വ്യത്യസ്തയാവുക എന്നത് മോശം കാര്യമല്ല. നിങ്ങൾ മുമ്പൊരിക്കലും ചിന്തിച്ചിട്ടില്ലാത്ത നേട്ടങ്ങൾ എത്തിപ്പിടിക്കാൻ അത് സഹായിക്കും എന്ന അടിക്കുറിപ്പോടെ

​ഗിന്നസ് വേൾഡ് റെക്കാ‌ഡ്സിന്റെ ഔ​ദ്യോ​ഗിക പേജിലൂടെ റുമെയ്സയുടെ വീ‍ഡിയോ പുറത്തുവിട്ടിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, GUINNESS RECORD
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.