ചെങ്ങന്നൂർ: പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കാനും ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷൻ പാട്ടത്തിന് കൊടുക്കാനുമുള്ള കേന്ദ്ര സർക്കാർ തീരുമാനത്തിനെതിരെ സി.ഐ.ടി.യു ചെങ്ങന്നൂർ ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെങ്ങന്നൂർ റെയിൽവെ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ചും യോഗവും നടത്തി. സി.ഐ.ടി.യു ജില്ലാ ജനറൽ സെക്രട്ടറി പി. ഗാനകുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് എം.കെ മനോജ് അദ്ധ്യക്ഷനായി. സെക്രട്ടറി സി.കെ ഉദയകുമാർ, കെ.പി പ്രദീപ്, രത്നാകരൻ, ഗോപകുമാർ, കെ.കെ. ചന്ദ്രൻ, പി.ഡി .സുനീഷ് കുമാർ, എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |