ന്യൂഡൽഹി: പഞ്ചാബ് പി.സി.സി അദ്ധ്യക്ഷ പദവിയിൽ നിന്നുള്ള രാജി നവ്ജോത് സിംഗ് സിദ്ദു പിൻവലിച്ചു. ഇന്നലെ രാത്രി സിദ്ദു ഡൽഹിയിൽ രാഹുലിനെ കണ്ടിരുന്നു. സിദ്ദുവിന്റെ ആശങ്കകൾ ഹൈക്കമാൻഡിനെ അറിയിച്ചെന്നും അവ പരിഹരിക്കുമെന്ന് ഉറപ്പു നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാജി പിൻവലിച്ചതെന്നും പഞ്ചാബിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ഹരീഷ് റാവത്ത് അറിയിച്ചു.