മട്ടാഞ്ചേരി: ഒരുവർഷത്തിനകം ബൈക്ക് റൈഡിൽ 12 ഓളം പേരുടെ ജീവനുകൾ കവർന്ന പശ്ചിമകൊച്ചിയിൽ ജനരോഷമുയരുന്നു. ബൈക്ക് റൈഡ് അപകടത്തിൽ മാത്രം എട്ടോളം പേർ പശ്ചിമകൊച്ചിയിൽ മരണപ്പെട്ടപ്പോൾ അരൂരിലും നഗരത്തിലും നടന്ന അപകടത്തിൽ നാലു പേർ മരണപ്പെട്ടു. ഇതിൽ പള്ളുരുത്തിയിൽ രണ്ടും മട്ടാഞ്ചേരിയിൽ ആറും യുവാക്കളാണ് മരണപ്പെട്ടത്. മരണപ്പെട്ട 12 ൽ ഒൻപത് പേർ വാഹനമോടിച്ചവരും മറ്റുള്ളവർ വഴിയാത്രക്കാരുമാണ്. അപകടങ്ങളെ ക്ഷണിച്ചു വരുത്തി റോഡിലൂടെ ചീറിപ്പായുന്ന ന്യൂജെൻ ബൈക്കുകളെ നിയന്ത്രിക്കുന്നതിൽ അധികൃതർ പരാജയപ്പെടുന്നതും അവഗണിക്കുന്നതുമാണ് ജനരോഷത്തിനിടയാക്കുന്നത്. അധികൃതർ നടപടിയെടുത്തി ല്ലെങ്കിൽ ജനകീയ കൂട്ടായ്മയൊരുക്കാനാണ് റസിഡന്റ്സ് അസോസിയേഷനുകളടക്കമുള്ളവരുടെ നീക്കം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |