SignIn
Kerala Kaumudi Online
Monday, 04 July 2022 8.12 AM IST

ചലച്ചിത്ര പുരസ്കാര വിതരണം ഡിസംബറിൽ

filim

തിരുവനന്തപുരം: 80 സിനിമകളാണ് മത്സരരംഗത്തുണ്ടായിരുന്നത്. സൂക്ഷ്മമായ വിലയിരുത്തലുകൾക്കു ശേഷം 30ചിത്രങ്ങളാണ് അന്തിമ വിധിനിർണയ സമിതിക്കു മുന്നിലെത്തിയത്. ‌‌ഡിസംബറിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. മികച്ച നടനും നടിക്കും ഒരു ലക്ഷം രൂപ വീതവും ശില്പവും പ്രശസ്തിപത്രവും ലഭിക്കും.

 മറ്റ് പുരസ്‌കാരങ്ങൾ
മികച്ച രണ്ടാമത്തെ ചിത്രം: തിങ്കളാഴ്ച നിശ്ചയം, സംവിധായകൻ: സെന്ന ഹെഗ്‌ഡേ, നിർമ്മാതാവ്: പുഷ്‌കര മല്ലികാർജുനയ്യ, സ്വഭാവനടൻ: സുധീഷ്, (എന്നിവർ, ഭൂമിയിലെ മനോഹര സ്വകാര്യം), സ്വഭാവനടി: ശ്രീരേഖ (വെയിൽ), ബാലതാരം- ആൺ: നിരഞ്ജൻ .എസ് (കാസിമിന്റെ കടൽ), ബാലതാരം -പെൺ: അരവ്യ ശർമ്മ (പ്യാലി).
കഥാകൃത്ത്: സെന്ന ഹെഗ്‌ഡെ (തിങ്കളാഴ്ച നിശ്ചയം), ഛായാഗ്രാഹകൻ: ചന്ദ്രു സെൽവരാജ് (കയറ്റം), ഗാനരചയിതാവ്: അൻവർ അലി, (ഗാനങ്ങൾ: സ്മരണകൾ കാടായ് -ഭൂമിയിലെ മനോഹര സ്വകാര്യം), തീരമേ തീരമേ (മാലിക്), ചിത്രസംയോജകൻ: മഹേഷ് നാരായണൻ (സീ യു സൂൺ), കലാസംവിധായകൻ: സന്തോഷ് രാമൻ (പ്യാലി, മാലിക്), സിങ്ക് സൗണ്ട്: ആദർശ് ജോസഫ് ചെറിയാൻ, (സന്തോഷത്തിന്റെ രഹസ്യം), ശബ്ദമിശ്രണം: അജിത് എബ്രഹാം ജോർജ്, (സൂഫിയും സുജാതയും), മികച്ച പ്രോസസിംഗ് ലാബ് / കളറിസ്റ്റ്: ലിജു പ്രഭാകർ (കയറ്റം), മേക്കപ്പ് ആർട്ടിസ്റ്റ്: റഷീദ് അഹമ്മദ്, (ആർട്ടിക്കിൾ 21),
നവാഗത സംവിധായകൻ: മുഹമ്മദ് മുസ്തഫ ടി.ടി (കപ്പേള), കുട്ടികളുടെ ചിത്രം: ബൊണാമി (നിർമ്മാതാവ്: സിൻസീർ, സംവിധായകൻ: ടോണി സുകുമാർ), വിഷ്വൽ എഫക്ട്സ്: സര്യാസ് മുഹമ്മദ് (ലൗ), വസ്ത്രാലങ്കാരം: ധന്യ ബാലകൃഷ്ണൻ (മാലിക്), ഡബ്ബിംഗ് ആർട്ടിസ്റ്റ് (ആൺ): ഷോബി തിലകൻ (ഭൂമിയിലെ മനോഹര സ്വകാര്യം), ഡബ്ബിംഗ് ആർട്ടിസ്റ്റ് (പെൺ): റിയ സൈറ (അയ്യപ്പനും കോശിയും)
നൃത്തസംവിധാനം: ലളിത സോബി, ബാബു സേവ്യർ (സൂഫിയും സുജാതയും), സ്ത്രീ / ട്രാൻസ്‌ജെൻഡർ വിഭാഗങ്ങൾക്കുള്ള പ്രത്യേക അവാർഡ്: നാഞ്ചിഅമ്മ (അയ്യപ്പനും കോശിയും) പ്രത്യേക ജൂറി അവാർഡ് (അഭിനയം): സിജി പ്രദീപ് (ഭാരത പുഴ, പ്രത്യേക ജൂറി പരാമർശം (വസ്ത്രാലങ്കാരം): നളിനി ജമീല (ഭാരത പുഴ), മികച്ച ചലച്ചിത്രഗ്രന്ഥം: ആഖ്യാനത്തിന്റെ പിരിയൻ ഗോവണികൾ- പി.കെ. സരേന്ദ്രൻ, ചലച്ചിത്രലേഖനം: അടൂരിന്റെ അഞ്ചു നായക കഥാപാത്രങ്ങൾ- ജോൺ സാമുവൽ.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: FILIM AWARD
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.