SignIn
Kerala Kaumudi Online
Friday, 26 April 2024 2.19 PM IST

അടിയന്തര സഹായം എത്തിക്കണം

കടനാട് : പേമാരിയിലും ഇടിമിന്നലിലും കൃഷിക്കും വീടുകൾക്കും നാശനഷ്ടമുണ്ടായവർക്ക് അടിയന്തര സഹായം നൽകണമെന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ ആവശ്യപ്പെട്ടു . കടനാട് പഞ്ചായത്തിലെ കാവുംകണ്ടംപറവയ്ക്കൽ ഭാഗത്ത് മണ്ണിടിച്ചിൽ നാശനഷ്ടമുണ്ടായ പ്രദേശങ്ങൾ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് ഉഷ രാജു, വൈസ് പ്രസിഡന്റ് സെൻ സി. പുതുപ്പറമ്പിൽ, പഞ്ചായത്ത് അംഗങ്ങളായ ജയ്‌സൺ പുത്തൻ കണ്ടം, ജിജി തമ്പി , ബേബി ഉറുമ്പുകാട്ട്, മത്തച്ചൻ ഉറുമ്പുകാട്ട്, ജോസുകുട്ടി പീടികമലയിൽ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു മണ്ണിടിച്ചിലിൽ കൈപ്പൻ പ്ലാക്കൽ ലീലയുടെ വീട് പൂർണമായി തകർന്നു. കിഴക്കേപറമ്പിൽ തോമസിന്റെ റബ്ബർ കൃഷി നശിച്ചു . ഇടിമിന്നലിൽ വീടിന് നാശനഷ്ടം സംഭവിച്ച ഭരണങ്ങാനം പഞ്ചായത്ത് ഉള്ളനാട് ഓടനാട്ട് ബിജു, ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന മീനച്ചിൽ പഞ്ചായത്തിലെ വിളക്കുംമരുത് യു.പി സ്‌കൂൾ, ഭരണങ്ങാനം പഞ്ചായത്തിലെ അറവക്കുളം സാംസ്‌കാരികനിലയം, അളനാട് ഗവ.സ്‌കൂൾ തുടങ്ങിയവ ജില്ലാ പഞ്ചായത്ത് മെമ്പർ രാജേഷ് വാളിപ്ലാക്കൽ സന്ദർശിച്ചു .

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.