മണ്ണാർക്കാട്: എസ്.എൻ.ഡി.പി യോഗം മണ്ണാർക്കാട് യൂണിയൻ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച വിജയോത്സവം 2021 യൂണിയൻ പ്രസിഡന്റ് എൻ.ആർ. സുരേഷ് ഉദ്ഘാടനം ചെയ്തു. ശാഖാ വൈസ് പ്രസിഡന്റ് പി. അശോകൻ അദ്ധ്യക്ഷനായി. യൂത്ത് മൂവ്മെന്റ് പ്രസിഡന്റ് എ. രാജപ്രകാശ്, ശാഖാ സെക്രട്ടറി സത്യപാലൻ, യൂണിയൻ കമ്മിറ്റി അംഗം അഡ്വ. സത്യനാഥ്, യൂത്ത് മൂവ്മെന്റ് ഭാരവാഹികളായ, ചന്ദ്രൻ വാക്കട, സൈബർ സേന ചെയർമാൻ ചന്തു, കൺവീനർ അശോകൻ സുനിൽ, ബാബു, കണ്ണൻ, യൂത്ത് കമ്മിറ്റി അംഗം ശിവദാസൻ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |