പഴയങ്ങാടി: ചരിത്ര സ്മാരകമായ മാടായിപ്പള്ളി പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സന്ദർശിച്ചു. പള്ളിയിലെ ചരിത്ര ശേഷിപ്പുകൾ പരിശോധിച്ച മന്ത്രി, മ്യൂസിയം സ്ഥാപിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് പറഞ്ഞു. പള്ളിയിലെ പുരാവസ്തുക്കൾ സംരക്ഷിക്കുന്നതിന് മ്യൂസിയം സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് മാടായിപ്പള്ളി കമ്മിറ്റി, മാടായി സി.പി.എം ലോക്കൽ കമ്മിറ്റി, ന്യൂനപക്ഷ സാംസ്കാരിക സമതി എന്നിവർ
മന്ത്രിക്ക് നിവേദനം നൽകിയിരുന്നു.
മുൻ എം.എൽ.എ ടി.വി. രാജേഷ്, കായിക്കരൻ സഹീദ്, ബി. ഹംസ ഹാജി, കാസിം ഇരിക്കൂർ, ബി. മുഹമ്മദ് അഷ്‌റഫ്, കുഞ്ഞി കാദിരി, പി.വി വേണുഗോപാൽ, പി. ജനാർദ്ദനൻ, ഒ.വി. രഘുനാഥ്, ഒ.കെ രതീഷ്, എ.ടി.പി മുഹമ്മദ് ശബീർ, എസ്.എ.പി അബ്ദുറഹ്മാൻ, ആലിക്കുഞ്ഞി എന്നിവർ സംബന്ധിച്ചു.