SignIn
Kerala Kaumudi Online
Tuesday, 24 May 2022 10.55 AM IST

പെട്രോൾ വേണ്ട ചീസിലും വൈനിലുമോടുന്ന വണ്ടി

dffg

ലണ്ടൻ : ലോകമെമ്പാടും ആരാധകരുള്ള ജെയിംസ് ബോണ്ട് ചിത്രങ്ങളിലെ നായകനെപ്പോലെ തന്നെ പ്രശസ്തമാണ് നായകന്റെ കാറുകളും. ജെയിംസ് ബോണ്ടിന്റെ കഥാപാത്രം ഉപയോഗിക്കുന്നതിൽ ഏറ്റവും ശ്രദ്ധേയമാണ് ആസ്‌റ്റൺ മാർട്ടിൻ ഡിബി 5. ആസ്‌റ്റൺ മാർട്ടിന്റെ തന്നെ DBS V 8 വിന്റേജ്, V12 വാൻക്വിഷ് തുടങ്ങിയ മോഡൽ കാറുകളും ബോണ്ട് ചിത്രങ്ങളിൽ കാണാം. സിനിമാചരിത്രത്തിലെ തന്നെ ഏറ്റവും കൂടുതൽ പ്രസിദ്ധിയാർജ്ജിച്ച ഒന്നാണ് ബോണ്ടിന്റെ ആസ്‌റ്റൺ മാർട്ടിൻ ഡിബി 5. ഇപ്പോഴിതാ ഒരു ആസ്റ്റൺ മാർട്ടിൻ കാറിന്റെ വിശേഷങ്ങൾ സാമൂഹ്യ മാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. അതിന്റെ ഉടമ ബ്രിട്ടണിലെ സാക്ഷാൽ ചാൾസ് രാജകുമാരനും.ചാൾസ് രാജകുമാരന് 21ാം പിറന്നാൾ സമ്മാനമായി എലിസബത്ത് രാജ്ഞി ഒരു സമ്മാനം നൽകുകയുണ്ടായി. ഒരു വിന്റേജ് ആസ്റ്റൺ മാർട്ടിൻ ഡി.ബി 6 വൊലാന്റെ ആയിരുന്നു അത്. വിചിത്രമായ ഒരു കാര്യമെന്തെന്നാൽ ഈ ആസ്റ്റൺ മാർട്ടിന്റെ ഇന്ധനം സാധാരണ കാറുകളിൽ ഉപയോഗിക്കുന്നവ അല്ല. പകരം, ചീസും വൈനുമാണ്. . മാലിന്യ വസ്തുക്കളിൽ നിന്ന് ലഭിക്കുന്ന ഊർജം ഉപയോഗിച്ചാണ് ഇപ്പോൾ തന്റെ പഴയ ആസ്റ്റൺ മാർട്ടിൻ പ്രവർത്തിക്കുന്നതെന്ന് ചാൾസ് ബി.ബി.സിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി. മിച്ചം വരുന്ന ഇംഗ്ലീഷ് വൈറ്റ് വൈനും ചീസ് നിർമ്മാണ വേളയിൽ അധികം ലഭിക്കുന്ന മോര് പോലുള്ള ഉപോത്പന്നങ്ങളുമാണ് തന്റെ തന്റെ കാറിന്റെ പ്രവർത്തനത്തിന് ഉപയോഗിക്കുന്നതെന്ന് ചാൾസ് വ്യക്തമാക്കി. കേൾക്കുന്നവർക്ക് ഇത് വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്നും ചാൾസ് പറയുന്നു.

E85 എന്ന ഇന്ധനമാണ് ഈ ആസ്റ്റൺ മാർട്ടിനിൽ ഉപയോഗിക്കുന്നത്. ലെഡിന്റെ അംശമില്ലാത്ത 15 ശതമാനം പെട്രോളും 85 ശതമാനം ബയോഎഥനോളും ആണ് ഇതിലെ ഘടകങ്ങൾ. ഗ്ലോസ്റ്റർഷെയർ ആസ്ഥാനമായുള്ള ഗ്രീൻ ഫ്യുവൽസ് എന്ന കമ്പനിയാണ് ഈ കാറിന് വേണ്ട ബയോഎഥനോൾ വൈനിൽ നിന്നും ചീസിൽ നിന്നും നിർമ്മിക്കുന്നത്. തന്റെ കാറിന് പരിസ്ഥിതി സൗഹൃദമായ പുതിയ ഒരു ഇന്ധന സ്രോതസ് കണ്ടെത്തണമെന്ന് ആസ്റ്റൺ മാർട്ടിൻ എൻജിനിയർമാരോട് ആവശ്യപ്പെട്ടിരുന്നതായി ചാൾസ് 2018ൽ ഒരു ബ്രിട്ടീഷ് മാദ്ധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, WORLD, WORLD NEWS
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.