SignIn
Kerala Kaumudi Online
Friday, 26 April 2024 12.14 PM IST

നികുതി ബാദ്ധ്യത കുറയ്ക്കാൻ ചില മാർഗങ്ങളുണ്ട്, തുടക്കം മുതൽ ആസൂത്രണം ചെയ്യാം, ഇക്കാര്യം അറിയാതെ പോകരുത്

tax

ന്യൂഡൽഹി: സർക്കാർ നിശ്ചയിക്കുന്ന പരിധിക്ക് മുകളിൽ വരുമാനമുള്ള ഒരോ വ്യക്തിയും വർഷം നിശ്ചിത തുക നിർബന്ധമായി നികുതി ഇനത്തിൽ അടക്കേണ്ടതുണ്ട്. എന്നാൽ പലർക്കും ഇതൊരു അധിക ബാദ്ധ്യതയായി മാറുകയാണ് പതിവ്. പക്ഷെ ഒരു സാമ്പത്തിക വർഷത്തിന്റെ ആരംഭം മുതൽ നന്നായി ആസൂത്രണം ചെയ്താൽ ഈ നികുതി ഭാരം ഒരു പരിധിവരെ കുറയ്ക്കാനാവും.അതിനായി ചില വഴികൾ നമുക്ക് പരിചയപ്പെടാം...

1) ലൈഫ് ഇൻഷുറൻസ്, പെൻഷൻ സ്‌കീം, പ്രോവിഡൻഡ് ഫണ്ട് എന്നിവയിൽ പണം അടയ്ക്കുന്നവർ

ആദായ നികുതി നിയമത്തിലെ സെക്ഷൻ 80 സി പ്രകാരം ഇൻഷുറൻസ് പ്രീമീയം, പ്രോവിഡൻഡ് ഫണ്ട്,നാഷണൽ സേവിങ്ങ് സർട്ടിഫിക്കറ്റ് എന്നിവയിൽ നിക്ഷപങ്ങൾ നടത്തുന്നുണ്ടെങ്കിൽ 1.50 ലക്ഷത്തോളം രൂപ നികുതിയിളവ് ലഭിക്കും.കൂടാതെ കേന്ദ്ര സർക്കാരിന്റെ പെൻഷൻ സ്‌കീമുകളിലേക്ക് നിക്ഷേപമുള്ള വ്യക്തികളും നികുതി ഇളവിന് അർഹയാണ്.

2)നാഷണൽ പെൻഷൻ സിസ്റ്റത്തിൽ നിക്ഷേപമുള്ളവർ

സെക്ഷൻ 80 സി സി ഡി (1ബി) പ്രകാരം എൻ.പി.എസ് നിക്ഷേപമുള്ള ജീവനക്കാർക്ക് 50000 രൂപവരെ നികുതി ഇളവ് നേടാനാവും.

3)ഭവന വായ്പ അടക്കുന്നുണ്ടോ?

സെക്ഷൻ 24(ബി) പ്രകാരം ഭവന നിർമ്മാണ വായ്പകൾക്കോ, ഭവന പുനരുദ്ധീകരണ വായ്പകൾക്കോ പലിശ അടക്കുന്ന വ്യക്തികൾക്ക് രണ്ട് ലക്ഷം രൂപയുടെ വരെ നികുതിയിളവിന് അർഹതയുണ്ട്.

4)ആരോഗ്യ ഇൻഷുറൻസ്

സെക്ഷൻ 80 ഡി പ്രകാരം സ്വന്തമായോ അല്ലെങ്കിൽ ആശ്രിതർക്കായോ ആരോഗ്യ ഇൻഷുറൻസിലേക്ക് പണം അടക്കുന്നവർക്കും നികുതിയിളവിന് അർഹതയുണ്ട്.

5)ഭിന്ന ശേഷിക്കാരായ കുടുംബാംഗങ്ങളുടെ ചെലവുകൾ

ഭിന്നശേഷിക്കാരായ ആശ്രിതനായുള്ള ചികിത്സാ ചെലവുകൾ നിർവഹിക്കുന്നയാളിന് 40000 രൂപവരെ നികുതിയിളവ് നേടാനാവും.


6)ആരോഗ്യ ചെലവുകൾ

സെക്ഷൻ 80 ഡി പ്രകാരം ഗുരുതരമായ രോഗങ്ങൾക്ക് ചികിത്സ തേടുന്ന ആശ്രിതരുണ്ടെങ്കിൽ 40000 രൂപ വരെ നികുതിയിളവ് നേടാം.

7)വിദ്യാഭ്യാസ വായ്പകൾ അടയ്ക്കുന്നവരാണോ?

സെക്ഷൻ 80ഇ പ്രകാരം വിദ്യാഭ്യാസ വായ്പ അടച്ചുകൊണ്ടിരിക്കുന്ന വ്യക്തിക്ക് നികുതിയിളവ് നേടാനാവും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FINANCE, TAX LIABILITY
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.