പത്തനംതിട്ട: ജനകീയാസൂത്രണത്തിന്റെ 25 ാം വാർഷിക ആഘോഷത്തിന്റെ ഭാഗമായി , അടൂർ നഗരസഭ ഓഫീസിൽ തീർപ്പാകാതെ കിടക്കുന്ന ഫയലുകളിൽ തീർപ്പ് കൽപ്പിക്കുന്നതിനായി നവംബർ 11, 12 തീയതികളിൽ ഫയൽ അദാലത്ത് സംഘടിപ്പിക്കും. അടൂർ നഗരസഭയിൽ പൊതുജനങ്ങൾ സമർപ്പിച്ചിട്ടുള്ള അപേക്ഷകളിൽ തീർപ്പാകാതെ കിടക്കുന്നവ സംബന്ധിച്ച വിവരങ്ങൾ സഹിതം 30ന് വൈകിട്ട് നാലിന് മുമ്പ് നഗരസഭ ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. അപേക്ഷയുടെ പുറത്ത് ജനകീയാസൂത്രണം 25ാം വാർഷികം ഫയൽ അദാലത്ത് എന്ന് രേഖപ്പെടുത്തണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |