പത്തനംതിട്ട : കലാ കായിക രംഗങ്ങളിൽ അഭിരുചിയുള്ള ഭിന്നശേഷിക്കാർക്ക് പരിശീലനം നൽകുന്ന ശ്രേഷ്ഠം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകർ സംസ്ഥാന, ദേശീയ തല മത്സരങ്ങളിൽ ശ്രദ്ധിക്കപ്പെട്ടവരും സംസ്ഥാനത്തെ /രാജ്യത്തെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്ന് പരിശീലനം നേടുന്നവരുമായിരിക്കണം. അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയരുത്. 31 നകം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടാം. ഫോൺ : 0468 2325168.