മസ്കറ്റ് : നബിദിനത്തോടനുബന്ധിച്ച് 328 തടവുകാർക്ക് മാപ്പ് നൽകാൻ ഉത്തരവ്. സുൽത്താൻ ഹൈതം ബിൻ ത്വാരിഖാണ് തടവുകാർക്ക് മാപ്പ് നൽകാൻ ഉത്തരവിട്ടത്. വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന 107 വിദേശികളുൾപ്പെടെയുള്ളവർക്കാണ് മാപ്പ് നൽകിയിരിക്കുന്നത്.
നബിദിനം പ്രമാണിച്ച് ഒമാനിൽ പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച ഒമാനിലെ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |