കൊല്ലം : സ്പോർട്സ് കൗൺസിലിന്റെയും ഒളിമ്പിക്സ് അസോസിയേഷന്റെയും അംഗീകാരത്തോടെ കൊല്ലം ജില്ലാ കരാട്ടെ അസോസിയേഷൻ നടത്തുന്ന സബ് ജൂനിയർ, സീനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ് 24ന് കൊല്ലം കാവനാട് കമ്മ്യൂണിറ്റി ഹാളിൽ നടക്കും. നവംബറിൽ നടക്കുന്ന സ്റ്റേറ്റ് മത്സരങ്ങളുടെയും ഫെബ്രുവരിയിൽ നടക്കുന്ന കേരള സ്റ്റേറ്റ് ഒളിമ്പിക്സിന്റെയും സെലക്ഷനാണ് നടക്കുന്നത്. നിയമാനുസരണം കരാട്ടെ അഭ്യസിക്കുന്ന ആർക്കും ജില്ലാ മത്സരത്തിൽ പങ്കെടുക്കാം. ഒക്ടോബർ 22 വരെയാണ് എൻട്രി. ശേഷം മത്സരത്തിൽ പങ്കെടുക്കാനോ പരാതിക്കോ അവസരമില്ല. അന്വേഷണങ്ങൾക്ക് ജില്ലാ ജനറൽ സെക്രട്ടറി എസ്. വിജയൻ(8137050746).
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |