കൊച്ചി: ശാരീരികവൈകല്യമുള്ളവരുടെ പാരാ മാസ്റ്റേഴ്‌സ് നാഷണൽ ഗെയിംസിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. 26, 27 തീയതികളിൽ കോഴിക്കോട് വച്ചാണ് പ്രഥമ പാരാ മാസ്റ്റേഴ്‌സ് നാഷണൽ ഔട്ട്‌ഡോർ ഗെയിംസ് നടക്കുന്നത്. അത്‌ലറ്റിക്‌സ്, നീന്തൽ, പഞ്ചഗുസ്തി, സൈക്ലിംഗ്, ഫുട്‌ബാൾ എന്നീ മത്സരങ്ങളിൽ 40 ശതമാനമോ അതിനുമുകളിലോ ശാരീരിക വൈകല്യമുള്ള ഓർത്തോ, ബ്ലൈൻഡ്, ഡ്വാർഫ്, പാരാ പ്ലിജിക്, സെറിബ്രൽ പാൾസി എന്നീ വൈകല്യങ്ങളുള്ള 25 വയസിന് മുകളിലുള്ളവർക്ക് രജിസ്റ്റർ ചെയ്യാം. മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നവർക്ക് 2022ൽ ജപ്പാൻ കാൻസായിൽ നടക്കുന്ന വേൾഡ് മാസ്റ്റേഴ്‌സ് ഗെയിംസിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. ഫോൺ :9809921065