ശ്രീകൃഷ്ണ പുരം: രണ്ട് അന്യ സംസ്ഥാന തൊഴിലാളികൾ കെട്ടിട നിർമ്മാണ പ്രവൃത്തികൾക്കിടയിൽ 20 അടി മുകളിൽ നിന്ന് 34 അടി താഴ്ചയുള്ള കിണറിൽ വീണ് അതിദാരുണമായി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും അർഹമായ നഷ്ടപരിഹാരത്തുക ഇതു വരെയും പ്രഖ്യാപിച്ചിട്ടില്ല. മരിച്ചവരുടെ കുടുംബത്തിന് നഷ്ട പരിഹാരം ഉടൻ ലഭ്യമാക്കണമെന്നും ബി.ജെ.പി ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ കളക്ടർ അടിയന്തരമായി ഇടപെടണമെന്നും ബി.ജെ.പി ശ്രീകൃഷ്ണപുരം പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് വി. വിശ്വനാഥൻ അദ്ധ്യക്ഷനായി.