കുട്ടികളിലുണ്ടാകുന്ന വിളർച്ചയ്ക്ക് ചുവന്നുള്ളി വളരെ ഫലപ്രദമാണ്. ഉള്ളി അരിഞ്ഞ് ശർക്കര ചേർത്ത് കുട്ടികൾക്ക് പതിവായി കൊടുക്കുകയാണ് വേണ്ടത്. ചുവന്നുള്ളി തേനിലരച്ച് പരുത്തിക്കുരു പൊടിച്ചുചേർത്ത് 10 ഗ്രാം വീതം ദിവസേന രണ്ടു നേരം കഴിച്ചാൽ ഹീമോഫീലിയ രോഗം ക്രമേണ കുറഞ്ഞുവരുന്നതാണ്. ചുവന്നുള്ളി വേവിച്ച് ഭക്ഷത്തോടൊപ്പം കഴിച്ചാൽ ഉറക്കമുണ്ടാകും. ചുവന്നുള്ളി അരിഞ്ഞ് പൊരിച്ചിട്ട് ജീരകവും കടുകും കൽക്കണ്ടവും പൊടിച്ച് ചേർത്ത് പശുവിൻ നെയ്യിൽ കുഴച്ച് ദിവസേന കഴിച്ചാൽ മൂലക്കുരുവിന് ശമനമുണ്ടാകും. ഉള്ളി ഇടിച്ചുപിഴിഞ്ഞ നീര് മോരിൽ ചേർത്ത് ദിവസവും കഴിച്ചുകൊണ്ടിരുന്നാൽ കൊളസ്ട്രോൾ വർദ്ധന ഉണ്ടാകില്ല. ഹൃദ്രോഗം വരാൻ സാദ്ധ്യതയുള്ളവരും ഹൃദ്രോഗം വന്ന് മാറിയവരും ചുവന്നുള്ളി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ ഗുണപ്രദമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |