തിരുവനന്തപുരം: സംസ്ഥാനത്ത് 90 ശതമാനം പേരും കൊവിഡ് പ്രതിരോധം ആർജ്ജിച്ചതായി മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഗസ്റ്റ്, സെപ്തംബർ മാസത്തിൽ നടത്തിയ സിറൊ പ്രിവലൻസ് സർവേ പ്രകാരം 82 ശതമാനം ആളുകൾ കോവിഡിനെതിരെ പ്രതിരോധ ശേഷി ആർജ്ജിച്ചതായി കണ്ടെത്തിയിരുന്നു.
കുട്ടികൾക്കിടയിൽ 40 ശതമാനം പേരിലാണ് ആന്റിബോഡി കണ്ടെത്തിയത്. വീട്ടിൽ രോഗവ്യാപനം ഉണ്ടാകാതെ തടയുന്നതിൽ ഗണ്യമായി വിജയിച്ചു എന്നതിന്റെ സൂചനയാണത്. ആദ്യ ഡോസ് വാക്സിനേഷൻ 2.51 കോടി കഴിഞ്ഞു. ജനസംഖ്യയുടെ 94.08 ശതമാനം പേർക്ക് ആദ്യ ഡോസും 46.50 ശതമാനം പേർക്ക് രണ്ടാം ഡോസും നൽകി. ദുരിതാശ്വാസ ക്യാമ്പുകളിലുള്ളവരുടെ
വാക്സിനേഷന് വേണ്ട നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്നലെ 11,150 പേർക്ക് കൊവിഡ്
സംസ്ഥാനത്ത് ഇന്നലെ 11,150 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 94,151 സാമ്പിളുകളാണ് പരിശോധിച്ചത്. 82 മരണങ്ങളും സ്ഥിരീകരിച്ചു. 707 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 82,738 പേർ ചികിത്സയിലും 2,89,666 പേർ നിരീക്ഷണത്തിലുമുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |