പത്തനംതിട്ട : കെൽട്രോൺ നടത്തുന്ന ടെലിവിഷൻ ജേർണലിസം കോഴ്‌സിൽ തിരുവനന്തപുരം സെന്ററിൽ സീറ്റുകൾ ഒഴിവുണ്ട്. ബിരുദധാരികൾക്ക് വിദ്യാഭ്യാസ യോഗ്യത കാണിക്കുന്ന രേഖകൾ സഹിതം നേരിട്ട് എത്തി അപേക്ഷ നൽകാം. പഠനസമയത്ത് വാർത്താ ചാനലിൽ പരിശീലനം, ഇന്റേൺഷിപ്പ്, പ്ലേസ്‌മെന്റ് സഹായം എന്നിവ നിബന്ധനകൾക്ക് വിധേയമായി ലഭിക്കും.
30ന് ആണ് അവസാന തീയതി. അപേക്ഷ നൽകേണ്ട വിലാസം കെൽട്രോൺ നോളേജ് സെന്റർ, രണ്ടാംനില, ചെമ്പിക്കളം ബിൽഡിംഗ്, ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, തിരുവനന്തപുരം 695 014. ഫോൺ: 9544958182, 8137969292.