സിഡ്നി: ആസ്ട്രേലിയൻ പേസർ ജയിംസ് പാറ്റിൻസൺ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു. കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവഴിക്കാനും വരും തലമുറയ്ക്ക് അവസരമൊരുക്കാനുമാണ് താൻ വിരമിക്കുന്നതെന്ന് 31കാരനായ പാറ്റിൻസൺ വ്യക്തമാക്കി. അഷസ് പരമ്പരയ്ക്കുള്ള ഓസീസ് ടീമിൽ ഇടം നേടാനാകില്ലെന്ന വിവരവും പരിക്കുകളും പാറ്റിൻസണിന്റെ വിരമിക്കലിന് പിന്നിലുണ്ടെന്ന് സൂചനയുണ്ട്. ആഭ്യന്തര തലത്തിൽ അദ്ദേഹം കളിക്കളത്തിൽ തുടരും