SignIn
Kerala Kaumudi Online
Friday, 26 April 2024 4.41 PM IST

ഫേസ്ബുക്കും ട്വിറ്ററും വിലക്കി, സ്വന്തമായി സാമൂഹിക മാദ്ധ്യമം ആരംഭിച്ച് ട്രംപ്, വമ്പന്മാരുടെ അഹങ്കാരത്തിനെതിരായ പോരാട്ടമെന്ന് മുൻ അമേരിക്കൻ പ്രസിഡന്റ്

donald-trump

വാഷിംഗ്ടൺ: ട്വിറ്ററിന്റെയും ഫേസ്ബുക്കിന്റെയും വിലക്ക് മറികടക്കാൻ പ്രസിഡന്റ് സ്വന്തം സാമൂഹിക മാദ്ധ്യമം ആരംഭിക്കുന്നു. അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനുവരിയിൽ നടന്ന അക്രമ സംഭവങ്ങളെ തുടർന്ന് ട്രംപിന് ഫേസ്ബുക്കും ട്വിറ്ററും വിലക്ക് ഏർപ്പെടുത്തിയിരുന്നു. തന്റെ അനുയായികളുമായി സംവദിക്കുന്നതിന് ട്രംപ് ഏറ്റവും കൂടുതൽ ആശ്രയിച്ചിരുന്നത് ഈ രണ്ട് സാമൂഹിക മാദ്ധ്യമങ്ങളെയായിരുന്നു.

ട്രൂത്ത് സോഷ്യൽ എന്ന് പേരിട്ട ആപ്പ് അടുത്ത മാസം പരീക്ഷണാടിസ്ഥാനത്തിൽ പ്രവർത്തനം ആരംഭിക്കും. തുടക്കത്തിൽ തിരഞ്ഞെടുത്ത ചുരുക്കം ആൾക്കാർക്കു മാത്രമായിരിക്കും ആപ്പ് ലഭ്യമാകുക. ട്രംപ് മീഡീയ ആൻഡ് ടെക്നോളജി ഗ്രൂപ്പിന്റെ കീഴിലായിരിക്കും പുതിയ ആപ്പ് പ്രവർത്തിക്കുക. സാമൂഹിക മാദ്ധ്യമ ഭീമന്മാരുടെ അഹങ്കാരത്തിനെതിരെ പോരാടാൻ വേണ്ടിയാണ് താൻ ഈ പുതിയ സാമൂഹിക മാദ്ധ്യമം ആരംഭിക്കുന്നതെന്ന് ട്രംപ് വ്യക്തമാക്കി.

ഫേസ്ബുക്കും ട്വിറ്ററും ഏർപ്പെടുത്തിയ വിലക്ക് മറികടക്കാൻ ട്രംപ് മാസങ്ങളായി കഠിനപ്രയത്നം ചെയ്യുകയാണ്. കഴിഞ്ഞ മേയിൽ 'ഫ്രം ദ ഡെസ്ക് ഒഫ് ഡൊണാൾഡ് ട്രംപ്' എന്ന ഒരു ബ്ലോഗ് ആരംഭിച്ചിരുന്നു. എന്നാൽ പൊതുജനങ്ങളിൽ നിന്ന് വേണ്ടത്ര പ്രതികരണം ലഭിക്കാതിരുന്നതിനെ തുടർന്ന് ഒരു മാസത്തിനുള്ളിൽ ബ്ലോഗ് നിർത്തിയിരുന്നു. ഫേസ്ബുക്കിനും ട്വിറ്ററിനും പുറമേ, ഇൻസ്റ്റാഗ്രാം, ഷെയർ ചാറ്റ്, യൂട്യൂബ് എന്നിവയും ട്രംപിന് വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, DONALD TRUMP, AMERICA, TRUTH SOCIAL, FACEBOOK, TWITTER, SHARE CHAT, INSTAGRAM, US PRESIDENT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.