പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 533 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവർ എല്ലാവരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്.
ജില്ലയിൽ ഇതുവരെ ആകെ 188724 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 181168 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ഇന്നലെ 178 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 183132 ആണ്. 4367 പേർ ചികിത്സയിലാണ്.
കൊവിഡ് ബാധിതരായ അഞ്ചു പേർ ഇന്നലെ മരിച്ചു.
1) തിരുവല്ല സ്വദേശി (83),
2) ചിറ്റാർ സ്വദേശി (67),
3) അയിരൂർ സ്വദേശി (95),
4) ഇലന്തൂർ സ്വദേശി (54),
5) ആറന്മുള സ്വദേശി (83) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |