കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിലായി. കൊട്ടാരക്കര അമ്പലപ്പുറം കെ.എസ്.ഇ.ബി സബ് സ്റ്റേഷന് സമീപം കോട്ടൂർ വീട്ടിൽ ജ്യോതിഷ് (22) ആണ് അറസ്റ്റിലായത്. പെൺകുട്ടിയെ കാണാനില്ലെന്ന മാതാപിതാക്കളുടെ പരാതിയിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾക്കൊപ്പം പെൺകുട്ടിയെ കൊട്ടാരക്കരയിലെ വീട്ടിൽ നിന്ന് പൊലീസ് സംഘം കണ്ടെത്തുകയായിരുന്നു.പ്രതിയ്ക്കെതിരെ പെൺകുട്ടിയെ തട്ടി കൊണ്ടു പോയതിനും പോക്സോ നിയമ പ്രകാരവും കേസ് രജിസ്റ്റർ ചെയ്തു. കണ്ണനല്ലൂർ ഇൻസ്പെക്ടർ യു.പി .വിപിൻകുമാറിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ സജീവ്, എ.എസ്.ഐ മാരായ കെ.ബിജു , സതീശൻ, എസ്.സി.പി.ഓ മാരായ ജീസാ ജയിംസ്, മനു , സി.പി.ഒ മാരായ അരുൺ, ഷെമീർഖാൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |