ചിറയിൻകീഴ്:മംഗലപുരം ഗ്രാമപഞ്ചായത്ത് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 35 ലക്ഷം രൂപയും ജില്ലാ പഞ്ചായത്ത് ഡിവിഷൻ ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപയും ചെലവഴിച്ച് നിർമ്മാണം പൂർത്തീകരിച്ച കല്ലൂർ പാലം-ചിത്രാഞ്ജലി റോഡിന്റെ ഉദ്ഘാടനം വി.ശശി എം.എൽ.എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുമ ഇടവിളാകം അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജലീൽ, വൈസ് പ്രസിഡന്റ് മുരളീധരൻ,ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സുനിൽ.എ.എസ്, പഞ്ചായത്തംഗങ്ങളായ ജയ.എസ്,ശ്രീലത,എസ്.കവിത,മുൻ പഞ്ചായത്ത് പ്രസിഡന്റ് വേങ്ങോട് മധു,മുൻ പഞ്ചായത്ത് അംഗം സുധീഷ് ലാൽ,പൊതു പ്രവർത്തകരായ എസ്.വേണുഗോപാലൻ,എം.എം.സാലി, വിജയകുമാരൻ നായർ,എസ്.ഷജീർ,കെ.സുകുമാരൻ,ബൈജു തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |