മുംബയ്: ഇന്ത്യൻ പ്രിമിയർ ലീഗിൽ ടീമിനെ സ്വന്തമാക്കാൻ ഇംഗ്ലീഷ് സൂപ്പർ ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡ് രംഗത്ത്. 2022 സീസണിൽ പുതുതായി വരുന്ന രണ്ട് ടീമുകളിലൊന്നിനായി മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഉടമസ്ഥരായ ഗ്ലേസർ കുടുംബം ബി.സി.സി.ഐയെ സമീപിച്ചു.
പുതിയ ടീമുകൾക്കായി ബി.സി.സി.ഐ ടെൻഡർ ക്ഷണിച്ചിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് ആറിയാനാണ് യുണൈറ്റഡിന്റെ അധികൃതർ ബി.സി.സി.ഐയുമായി ബന്ധപ്പെട്ടത്. അമേരിക്കൻ നാഷണൽ ഫുട്ബാൾ ലീഗിലെ ടാംബെ ബേ ബുക്കാനിയേഴ്സ് യു.എസ് ആസ്ഥാനമായ ഗ്ലേസർ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ടീമാണ്. ഇതിന് പിന്നാലെയാണ് ലോകത്തെ ഏറ്റവും വിലയ ട്വന്റി-20 ലീഗായ ഐ.പി.എല്ലിൽ ഒരു ടീമിനായി ഗ്ലേസർ കുടുംബം ശ്രമിക്കുന്നത്.
ടീം ഉടമയാകാൻ
ഐ.പി.എല്ലിൽ ഒരി ടീമിനെ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് കമ്പനികളാണെങ്കിൽ കുറഞ്ഞത് 3000കോടി രൂപയുടെ വിറ്റുവരവ് വേണം. വ്യക്തികളാണെങ്കിൽ 2500കോടി രൂപയുടെ ആസ്ഥിയുണ്ടായിരിക്കണം.
പുതിയ ടീമുകൾക്കായി രംഗത്തുള്ളവർ
ഐപി.എല്ലിലെ പുതിയടീമുകൾക്കായി മാഞ്ചസ്റ്റർ യുണൈറ്റഡ് അധികൃതർക്ക് പുറമെ അദാനി ഗ്രൂപ്പ്, ടോറന്റ് ഫാർമ, ഔരബിന്ദോ ഫാർമ, ആർ.പി സഞ്ജീവ് ഗോയങ്ക ഗ്രൂപ്പ്, ഹിന്ദുസ്ഥാൻ ടൈംസ് മീഡിയ, ജിൻഡാൽ സ്റ്റീൽ (നവീൻ ജിൻഡാൽ), സംരംഭകനായ റോണി സ്ക്ര്യൂവാല തുടങ്ങിയവരും രംഗത്തുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |