പാലക്കാട്: സമഗ്ര ആദിവാസി വികസന പദ്ധതി കുടുംബശ്രീ മിഷൻ ബാലവിഭവ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്കൂൾ തുറക്കുന്നതിനോട് അനുബന്ധിച്ച് കുട്ടികൾക്കായി 'നമ്മ ഉസ്കൂള്ക്ക് ' മാനസികാരോഗ്യ കാമ്പയിൻ 25 മുതൽ ആരംഭിക്കുന്നു. ഓൺലൈൻ പഠനത്തിന് ശേഷം കുട്ടികൾക്കുണ്ടാകുന്ന മാനസിക സംഘർഷം കുറയ്ക്കാനും പഠനത്തിലെ കൊഴിഞ്ഞു പോക്ക് തടയുകയുമാണ് ലക്ഷ്യം.
ബാലവിഭവ കേന്ദ്രത്തിന്റെ കീഴിലുള്ള 92 ബ്രിഡ്ജ് കോഴ്സ് സെന്ററുകളും 2460 കുട്ടികളും ഇതിന്റെ ഭാഗമാകും. സംസ്ഥാന സർക്കാർ പുറത്തിറക്കിയ മാർഗനിർദേശങ്ങൾ കുട്ടികളുമായി പങ്കുവയ്ക്കും. പരിപാടിയിൽ ജനപ്രതിനിധികൾ, ഊരുമൂപ്പൻമാർ, പഞ്ചായത്ത്, ഊര് സമിതി ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും.
കാമ്പയിനിന് മുന്നോടിയായി അഗളി മിനി സിവിൽ സ്റ്റേഷൻ യുവജന കേന്ദ്രത്തിൽ നടന്ന ആർ.പിമാർക്കുള്ള പ്രത്യേക പരിശീലനം കുടുംബശ്രീ ഷോളയൂർ പഞ്ചായത്ത് സമിതി പ്രസിഡന്റ് ദീപ മുരുകൻ ഉദ്ഘാടനം ചെയ്തു. പ്രോജക്ട് മാനേജർ കെ.പി.കരുണാകരൻ അദ്ധ്യക്ഷനായി. സുധീഷ് മരുതളം, ബിനിൽ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |