SignIn
Kerala Kaumudi Online
Friday, 26 April 2024 9.38 AM IST

ഭക്ഷണത്തിന് രുചി നൽകുക മാത്രമല്ല വഴനയില ചെയ്യുന്നത്,​ അറിയാം ഇവയുടെ ആരോഗ്യ ഗുണങ്ങൾ

kk

പരിമിതമായ അളവിൽ വഴനയില പതിവായി ചേർക്കുന്നത് വിഭവങ്ങൾക്ക് സ്വാദും രുചിയും നൽകുക മാത്രമല്ല വയറുവേദന, ദഹനനാളത്തിലെ അണുബാധ, വായുകോപം, വയറിളക്കം, മലബന്ധം എന്നിവയിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു.

ഇതിലെ ശക്തമായ ആന്റി ബാക്ടീരിയൽ പ്രവർത്തനങ്ങൾ അണുബാധയെ ചെറുക്കുന്നതിനും നിരവധി ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഫലപ്രദമാണ്. വഴന ഇല ഇട്ട് തിളപ്പിച്ച വെള്ളത്തിന്റെ നീരാവി ശ്വസിക്കുന്നത് ശ്വാസകോശത്തിലെ ദോഷകരമായ ബാക്ടീരിയകളെ അകറ്റാനും നെഞ്ചിലെ കഫക്കെട്ട്, ആസ്ത്മ ലക്ഷണങ്ങൾ, ശ്വസന പ്രശ്നങ്ങൾ എന്നിവ പരിഹരിക്കുന്നു.

കഫിക് ആസിഡ്, റൂട്ടിൻ തുടങ്ങിയ ഓർഗാനിക് സംയുക്തങ്ങളുടെ സാന്നിധ്യം കാരണം, വഴന ഇലകൾ ഹൃദയത്തിന്റെ പ്രവർത്തനവും ഹൃദയപേശികളുടെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു. കൂടാതെ എൽഡിഎൽ കൊളസ്ട്രോൾ കുറച്ച് എച്ച്ഡിഎൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിപ്പിക്കുന്നു. ശക്തമായ പോളിഫിനോളുകൾ അടങ്ങിയതിനാൽ ഇൻസുലിൻ പ്രവർത്തനം ഫലപ്രദമായി മെച്ചപ്പെടുത്താനും രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്നത് നിയന്ത്രിക്കാനും പ്രമേഹം തടയാനും കഴിയുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HEALTH, LIFESTYLE HEALTH, HEALTH
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
TRENDING IN LIFESTYLE
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.