SignIn
Kerala Kaumudi Online
Sunday, 28 November 2021 2.59 AM IST

അഞ്ച് മുതൽ പതിനൊന്ന് വയസുവരെയുള്ള കുട്ടികൾക്ക് ഫൈസർ വാക്‌സിൻ വളരെ ഫലപ്രദമെന്ന് റിപ്പോർട്ട്

pfizer

വാഷിംഗ്ടൺ: കുട്ടികൾക്കായുള്ള ഫൈസറിന്റെ കൊവിഡ് വാക്‌സിൻ അണുബാധ തടയുന്നതിൽ 'വളരെ ഫലപ്രദമാണെന്ന്' കണ്ടെത്തൽ. അമേരിക്കയിലെ ഫെഡറൽ ഹെൽത്ത് റെഗുലേറ്റർമാരുടെയാണ് (യു എസ് എഫ് ‌ഡി എ) കണ്ടെത്തൽ. വാക്‌സിൻ സുരക്ഷാ പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.

കുട്ടികളിൽ വാക്‌സിനേഷനുകൾ ആരംഭിക്കുന്നതിന് വലിയ പ്രോത്സാഹനമാണ് അമേരിക്ക നൽകുന്നത്. രാജ്യത്തെ കുട്ടികൾക്ക് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ടുള്ള പൊതുയോഗത്തിൽ യു എസ് എഫ് ‌ഡി എ ഫൈസറിനെക്കുറിച്ചുള്ള പരിശോധന റിപ്പോർട്ടും വിശകലനം ചെയ്തു.

കൊവിഡ് മൂലമുള്ള മരണങ്ങളും, ആശുപത്രിവാസവും കുറയ്ക്കാനും ഫൈസർ വാക്‌സിൻ ഫലപ്രദമാണെന്ന് നിരീക്ഷിച്ചു. എന്നിരുന്നാലും എഫ്ഡിഎ അധികൃതർ ഇപ്പോഴും കുട്ടികൾക്ക് അടിയന്തിര ഉപയോഗത്തിനായി ഫൈസർ വാക്‌സിൻ അംഗീകരിച്ചിട്ടില്ല. ആ തീരുമാനം എടുക്കുന്നതിന് മുമ്പ് സ്വതന്ത്ര ഉപദേഷ്ടാക്കളുടെ പാനൽ ചൊവ്വാഴ്ച യോഗം ചേരും.

അധികൃതർ വാക്‌സിന് അംഗീകാരം നൽകിയാൽ കുട്ടികൾക്കുള്ള വാക്‌സിനേഷൻ അടുത്ത മാസം ആദ്യം ആരംഭിച്ചേക്കും. രണ്ട് ഡോസ് വാക്‌സിൻ ചെറിയ കുട്ടികളിൽ രോഗലക്ഷണമുള്ള അണുബാധ തടയുന്നതിൽ ഏകദേശം 91% ഫലപ്രദമാണെന്ന് എഫ് ഡി എ അറിയിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, PFIZER, COVID19
KERALA KAUMUDI EPAPER
TRENDING IN NEWS 360
VIDEOS
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.