SignIn
Kerala Kaumudi Online
Friday, 03 December 2021 4.11 PM IST

അടുക്കളയില്ലാത്ത ഫ്ലാറ്റ്, ഉള്ളിലേക്ക് കടന്നാൽ ഞെട്ടും

flat

വീട് വാങ്ങുമ്പോൾ മിക്കവരും പ്രാധാന്യം നൽകുക നല്ലൊരു അടുക്കളയ്‌ക്കാണ്. ചെറുതാണെങ്കിലും വൃത്തിയുള്ളതും തുറന്നതുമായ അടുക്കളകൾക്ക് ആവശ്യക്കാരുമേറെയാണ്. പക്ഷേ, യു.കെയിൽ വിൽപ്പനയ്‌ക്കിട്ടിരിക്കുന്ന ഒരു ഫ്ലാറ്റ് ചർച്ചയാവുകയാണ്. സംഗതി കേൾക്കുമ്പോൾ ഒന്നു ഞെട്ടാൻ തയ്യാറായിക്കോളൂ... എന്താണ് കാര്യമെന്നല്ലേ. ആ ഫ്ലാറ്റിൽ അടുക്കളയില്ല എന്നതു തന്നെ.

അതിന്റെ പേരിൽ പലരും വീട് ഉപേക്ഷിച്ച് പോയതാണ്. എന്നാൽ പരസ്യം കണ്ട് വരുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല. ചെൽസിയിലെ കിംഗ്സ് റോഡിനോട് ചേർന്നാണ് ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. അത്യാഡംരത്തിൽ നിർമിച്ചിട്ടുണ്ടെങ്കിലും അടുക്കളയില്ലാത്തതിന്റെ പേരിൽ പലരും ഫ്ലാറ്റ് പോയി നോക്കാൻ പോലും തയ്യാറാകുന്നില്ല എന്നതാണ് വാസ്തവം. ആഴ്ചയിൽ 800 പൗണ്ട് ( ഏകദേശം 85000 രൂപ)​ കൊടുത്ത് അടുക്കളയില്ലാത്ത വീടെന്തിന് എന്നതാണ് മിക്കവരുടെയും ചിന്ത. എന്നാൽ ഫ്ലാറ്റിലെ പ്രധാന ആകർഷണം പുസ്തകങ്ങൾ അടുക്കിവച്ചിരിക്കുന്ന വലിയ അലമാരയാണ്. കാഴ്‌ചയിൽ അടിപൊളിയാണെങ്കിലും എന്തിനാണ് ഇത്രയും വലിയൊരു അലമാരയെന്ന് കാണുമ്പോൾ തോന്നിയേക്കാം. ഒന്നുകൂടി അടുത്ത് ചെന്ന് സൂക്ഷിച്ചു നോക്കിയാൽ മാത്രമേ സത്യാവസ്ഥ മനസിലാകൂ. അതും വെറും ലൈബ്രററിയല്ല. പുസ്തകങ്ങളുടെ ചിത്രം വരച്ചുവച്ചിരിക്കുന്ന അടുക്കള ഷെൽഫുകളാണ്. അലമാരയുടെ വാതിൽ തുറന്നാൽ മുന്നിൽ തെളിയുക ഗംഭീരമായ അടുക്കളയാണ്. സത്യത്തിൽ ഫ്ലാറ്റിലെ അടുക്കള ഇവിടെ ഒളിച്ചിരിക്കുകയാണ്.

'അപ്പാർട്ട്‌മെന്റിൽ ഒരു വലിയ റിസപ്ഷൻ റൂം ക്രമീകരിച്ചിട്ടുണ്ട്. ഒപ്പം ഒരു ഓപ്പൺ പ്ലാൻ അടുക്കള. ഇത് പക്ഷെ സമർത്ഥമായി കാണാനാകാത്തവിധം സ്‌ക്രീൻ ചെയ്തിരിക്കുന്നു,' വിൽഫോഡ്സ് വെബ്‌സൈറ്റിൽ ഈ ഫ്ളാറ്റിനെ കുറിച്ച് വിവരിച്ചിരിക്കുന്നത് ഇങ്ങനെയാണ്. ഫ്ളാറ്റിൽ ബിൽറ്റ് ഇൻ സ്റ്റോറേജും ഒരു ആധുനിക കുളിമുറിയും ക്രമീകരിച്ചിട്ടുണ്ട്. വിരുന്നുകാരും മറ്റും വീട്ടിലെത്തുമ്പോൾ അലമാരയുടെ വാതിൽ അടച്ചാൽ മതി. അടുക്കള താനേ ഒളിച്ചിരിക്കും. പകരം അതൊരു സ്വീകരണ മുറിയായി തോന്നുകയും ചെയ്യും. സംഗതി എന്തായാലും സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ബുദ്ധിമാന്മാരെ സമ്മതിക്കാതെ തരമില്ലെന്നാണ് കമന്റുകളിൽ നിറയുന്നത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: UNIQUE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.