കോട്ടയം: എം.ജി സർവകലാശാല സെനറ്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിൽ എ.ഐ.എസ്.എഫിനെതിരെ എതിർ പരാതിയുമായി എസ്.എഫ്.ഐ രംഗത്തെത്തി. തങ്ങളുടെ വനിതാ പ്രവർത്തകയെ കടന്നുപിടിയ്ക്കുകയും മറ്റൊരു പ്രവർത്തകനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്തെന്ന് ആരോപിച്ചാണ് എ.ഐ.എസ്.എഫിനെതിരെ എസ്.എഫ്.ഐ ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയത്. പരാതിയിൽ ഏഴ് എ.ഐ.എസ്.എഫ് പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു.
എ.ഐ.എസ്.എഫ് വനിതാ നേതാവ് നൽകിയ പരാതിയിൽ എസ്.എഫ്.ഐ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു. അതേസമയം എ.ഐ.എസ്.എഫ് വനിതാ നേതാവ് നൽകിയ പരാതിയെ പ്രതിരോധിക്കാൻ മാത്രമാണ് എസ്.എഫ്.ഐയുടെ പരാതിയെന്ന് എ.ഐ.എസ്.എഫ് ജില്ലാ സെക്രട്ടറി നന്ദു ജോസഫ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |