ഓച്ചിറ: സി.പി.എം ഓച്ചിറ പടിഞ്ഞാറ് ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം കെ. വരദരാജൻ ഉദ്ഘാടനം ചെയ്തു. ജി. സുഹോത്രൻ അദ്ധ്യക്ഷത വഹിച്ചു. എൻസൈൻ കബീർ സ്വാഗതം ആശംസിച്ചു. ജയകുമാർ രക്തസാക്ഷി പ്രമേയവും അനിൽ പുന്തല അനുശോചന പ്രമേയവും അവതരിപ്പിച്ചു. മുതിർന്ന നേതാവ് ശ്രീധരൻപിള്ള സമ്മേളന നഗറിൽ പതാക ഉയർത്തി. ശൂരനാട് ഏരിയ കമ്മിറ്റി സെക്രട്ടറി പി.ബി സത്യദേവൻ, ഏരിയ കമ്മിറ്റി അംഗങ്ങളായ നാരകത്തറ രാധാകൃഷ്ണൻ, എൻ. അനിൽകുമാർ, കെ. സുഭാഷ്, ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി തുടങ്ങിയവർ പങ്കെടുത്തു. സുരേഷ് നാറാത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |