SignIn
Kerala Kaumudi Online
Friday, 10 May 2024 11.46 AM IST

ലോകത്തിന് മുന്നില്‍ ഇന്ത്യ കരുത്തുകാട്ടി, രാജ്യം മുന്നോട്ടുകുതിക്കുന്നത് പുതിയ ഊര്‍ജത്തോടെ: മന്‍കി ബാത്തില്‍ പ്രധാനമന്ത്രി

modi

ന്യൂഡൽഹി: 100 കോടി ഡോസ് വാക്‌സിന്‍ എന്ന ചരിത്ര നേട്ടം കൈവരിക്കാന്‍ കഠിന പരിശ്രമം നടത്തിയ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ നേട്ടം ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ കരുത്ത് തുറന്നുകാട്ടിയെന്നും മന്‍ കി ബാത്തില്‍ അദ്ദേഹം പറഞ്ഞു.

' പുതിയ ഊര്‍ജത്തോടെ രാജ്യം മുന്നോട്ട് കുതിക്കുകയാണ്. ലക്ഷക്കണക്കിന് ആരോഗ്യ പ്രവര്‍ത്തകരുടെ പരിശ്രമത്തിലൂടെയാണ് രാജ്യത്തിന് നേട്ടം കൈവരിക്കാനായത്. വാക്‌സിന്‍ വിതരണത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറാവില്ലെന്ന് ഉറപ്പുണ്ടായിരുന്നു. സൗജന്യ വാക്‌സിന്‍; എല്ലാവര്‍ക്കും വാക്‌സിന്‍ എന്ന യജ്ഞം വിജയിപ്പിച്ച മുഴുവന്‍ ആളുകള്‍ക്കും നന്ദി രേഖപ്പെടുത്തുകയാണ്. രാജ്യത്തിന്റെ കരുത്തിലും ജനങ്ങളുടെ കഴിവിലും എനിക്ക് പൂര്‍ണ വിശ്വാസമുണ്ടായിരുന്നു' പ്രധാനമന്ത്രി പറഞ്ഞു.

പ്ലാസ്റ്റിക്ക് ഉപയോഗം കുറയ്ക്കാനും ആഘോഷങ്ങള്‍ക്ക് പ്രാദേശികമായ ഉല്പന്നങ്ങൾ വാങ്ങാനും ആവശ്യപ്പെട്ട മോദി ഇത് സാധാരണക്കാരായ തൊഴിലാളികളുടെ വീടുകളിലും ഉത്സവത്തിന്റെ വര്‍ണങ്ങള്‍ നിറയ്ക്കുമെന്ന് ഓര്‍മ്മിപ്പിക്കുകയും ചെയ്തു. സൈനിക ആവശ്യങ്ങള്‍ക്ക് മാത്രമായി ഉപയോഗിച്ചിരുന്ന ഡ്രോണുകള്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക ആവശ്യങ്ങള്‍ക്കും വാക്‌സിന്‍ വിതരണത്തിനും വരെ നാം ഉപയോഗിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. 'ലോകത്തില്‍ ആദ്യമായി ഡ്രോണുകളുടെ സഹായത്തോടെ ഗ്രാമങ്ങളില്‍ ഭൂമിയുടെ ഡിജിറ്റല്‍ രേഖകള്‍ തയ്യാറാക്കുകയാണ് നാം. ഡ്രോണ്‍ സാങ്കേതിവിദ്യയുടെ നിര്‍വചനത്തെ ഇന്ത്യന്‍ സര്‍ക്കാര്‍ മാറ്റിമറിച്ചു. സേനകളിൽ വനിതാ സാന്നിദ്ധ്യം കൂടുന്നത് അഭിമാനകരമാണ്. സ്ത്രീ ശാക്തീകരണം സർക്കാരിന്റെ മുദ്രാവാക്യമാണ്' അദ്ദേഹം വ്യക്തമാക്കി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, MODI, HEALTH-WORKERS, 00-CRORE-VACCINE-MILESTONE, MANN KI BAAT
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.