SignIn
Kerala Kaumudi Online
Friday, 26 April 2024 11.28 AM IST

ഡാമിന്റെ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്, പാലാരിവട്ടം പാലത്തിന്റെ അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണെന്ന് ഹരീഷ് പേരടി

hareesh-peradi

തിരുവനന്തപുരം: മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട ആശങ്കകൾ വീണ്ടും ചർച്ചാ വിഷയമാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടൻ ഹരീഷ് പേരടി. മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കുന്നതിന് ധാരണയായെന്നും ഇതിനായുളള പ്രാരംഭ നടപടികൾ തുടങ്ങിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ 2019ൽ നിയമസഭയില്‍ അറിയിച്ചത് ചൂണ്ടിക്കാട്ടിയാണ് ഹരീഷ് രംഗത്തെത്തിയത്. 2019ൽ പറഞ്ഞതാണെങ്കിലും കേരളത്തിലെ ജനങ്ങളുടെ ആശങ്കയകറ്റാൻ ഇപ്പോഴും ഒരു പുതിയ ഡാം ഉണ്ടാക്കുന്നകാര്യം പരിഗണിക്കാവുന്നതാണ്. പക്ഷെ നിർമ്മാണ ചുമതല തമിഴ്നാടിന് കൊടുക്കുന്നതായിരിക്കും നല്ലത്. പാലാരിവട്ടം പാലത്തിന്റെയും കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന്റെയും അനുഭവത്തിന്റെ വെളിച്ചത്തിൽ രാഷ്ട്രീയ വ്യത്യാസമില്ലാതെ പറയുകയാണ്. തമിഴ്നാട് ആവുമ്പോൾ അവർ നല്ല ഡാം ഉണ്ടാക്കും, കേരളത്തിലെ ജനങ്ങൾക്ക് സമാധാനമായി കിടന്നുറങ്ങാം. അല്ലെങ്കിൽ ഡാമിൽ വെള്ളത്തിന് നിരോധനം ഏർപ്പെടുത്തേണ്ടിവരുമെന്നും ഹരീഷ് ഫേസ്ബുക്കിൽ കുറിച്ചു.

hareesh-peradi

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: HAREESH PERADI, MULLAPERIYAR, MULLAPERIYAR DAM, TAMILNADU, TAMIL NADU
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.