തിരുവനന്തപുരം: കൊച്ചി-കണ്ണൂർ ഇൻഡിഗോ വിമാനത്തിലെ എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്ന ആരോപണത്തിൽ പ്രതികരിച്ച് കെപിസിസി അദ്ധ്യക്ഷൻ കെ. സുധാകരൻ. ഒഴിഞ്ഞു കിടന്ന സീറ്റിൽ ഇരിക്കാൻ അനുവാദം ചോദിച്ചപ്പോൾ എയർഹോസ്റ്റസ് അനുവദിച്ചില്ലെന്നും, ഇത് സംബന്ധിച്ച് നിസാരമായ വാക്കുതർക്കം മാത്രമാണ് ഉണ്ടായതെന്നും സുധാകരൻ പറഞ്ഞു.
താൻ ആർക്കെതിരെയും പരാതി നൽകിയിട്ടില്ലെന്നും, വിമാന കമ്പനി അധികൃതർ സംഭവത്തെക്കുറിച്ച് അന്വേഷിച്ച് നടപടി എടുത്തുവെന്ന് അറിഞ്ഞുവെന്നും സുധാകരൻ വ്യക്തമാക്കി. താൻ ആരേയും അപമാനിച്ചിട്ടില്ല. തനിക്ക് അപമാനം നേരിട്ടിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുരക്ഷാ കാരണങ്ങളാൽ ഒഴിഞ്ഞ സീറ്റിൽ ഇരിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് കെ സുധാകരന്റെ സഹായി എയർഹോസ്റ്റസിനെ ഭീഷണിപ്പെടുത്തിയെന്നായിരുന്നു ആരോപണം. ഞായറാഴ്ച വൈകിട്ട് ആയിരുന്നു സംഭവം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |