SignIn
Kerala Kaumudi Online
Friday, 26 April 2024 4.53 PM IST

അമിതമായി ആഹ്ലാദിക്കേണ്ട, മത്സരം റദ്ദാക്കാൻ ന്യൂസിലാൻഡ് ആവശ്യപ്പെടാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ട്; പരിഹസിച്ച് ഷൊയ്ബ് അക്തർ

shoaib-akhtar

ന്യൂഡൽഹി: ന്യൂസിലാൻഡ് ക്രിക്കറ്റ് ടീമിനെ പരിഹസിച്ച് പാകിസ്ഥാൻ മുൻ പേസ് ബൗളർ ഷൊയ്ബ് അക്തർ. ടി20 ലോകകപ്പിൽ പാകിസ്ഥാൻ-ന്യൂസിലാൻഡ് മത്സരം നടക്കുന്നതിന് മുൻപാണ് ടീമിനെ ട്രോളി താരം രംഗത്തെത്തിയത്. ഷാർജ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടാനിരിക്കെ ട്വിറ്ററിലൂടെയാണ് അക്തർ തന്റെ പ്രതികരണം രേഖപ്പെടുത്തിയത്.

എല്ലാ പാകിസ്ഥാൻ ആരാധകരോടും മിണ്ടാതിരിക്കാനും അമിതമായി ആഹ്ലാദിക്കാതിരിക്കാനും ഞാൻ അഭ്യർത്ഥിക്കുന്നു. സ്റ്റേഡിയത്തിനകത്തെ അമിത ബഹളം കാരണം സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി മത്സരം റദ്ദാക്കാൻ ന്യൂസിലാൻഡ് ആവശ്യപ്പെടാനുള്ള എല്ലാ സാദ്ധ്യതകളും ഉണ്ടെന്ന് അക്തർ ട്വീറ്റ് ചെയ്തു.

അടുത്തിടെ പാകിസ്ഥാൻ പരമ്പരക്ക് എത്തിയ ന്യൂസിലാൻഡ്, ടൂർണമെന്റിൽ നിന്ന് പിന്മാറിയത് മുന്നിൽനിർത്തിയാണ് അക്തർ ട്വീറ്റ് ചെയ്തിരിക്കുന്നത്. സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടിക്കാട്ടി, താരങ്ങളെ തിരിച്ചു വിളിക്കാൻ ന്യൂസിലാന്റ് സര്‍ക്കാര്‍ തീരുമാനിച്ചതോടെയാണ് പരമ്പര റദ്ദാക്കിയത്. പരമ്പരയിലെ ഒന്നാം ഏകദിനം റാവല്‍പിണ്ടിയില്‍ വച്ച് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ മത്സരത്തിന് ഗ്രൗണ്ടിലേക്കിറങ്ങാന്‍ ന്യൂസിലാൻഡ് താരങ്ങള്‍ വിസമ്മതിക്കുകയായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, PAKISTANI, NEW ZEALAND, T20, TROLL, T20WORLDCUP, SHOAIB AKHTAR, CRICKET
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.