SignIn
Kerala Kaumudi Online
Friday, 26 April 2024 7.04 PM IST

കുഞ്ഞൻ 'വെയ്‌റ്റ് ലിഫ്‌ടർ " ആള് പൊളിയാണ്

viral-video

ആരോഗ്യത്തിന് വേണ്ടിയും കായികമായും വെയ്റ്റ് ലിഫ്ട് ചെയ്യുന്നവർ ഏറെപ്പേരുണ്ട്.

കളിപ്പാട്ടങ്ങൾക്കൊപ്പം കളിച്ചുല്ലസിക്കേണ്ട പ്രായത്തിൽ വെയ്റ്റ് ലിഫ്‌ട് ഉയർത്തുന്ന ഒരു വയസുകാരനാണ് ഇവിടത്തെ താരം. സമാന പ്രായത്തിലുള്ള കുട്ടികളെല്ലാം എഴുന്നേറ്റ് നടക്കാൻ തുടങ്ങുന്ന പ്രായമാണിതെന്ന് ഓർക്കണം. ഇനി മുതിർന്നവരാണെങ്കിലോ മടി പിടിച്ച് എവിടെയെങ്കിലും ചുരുണ്ടുകൂടും. ഒരിക്കൽ ചെയ്‌ത് പരാജയപ്പെട്ടിട്ടും അതിൽ നിന്നും പിന്മാറാതെ വീണ്ടും വീണ്ടും ശരിയാകുന്നതുവരെ പരിശ്രമിക്കുന്നവർ കുറവായിരിക്കും. പക്ഷേ,​ ഒരു വയസുകാരൻ ഇവിടെ വളരെ കൂളായാണ് 'വെയ്റ്റ് ലിഫ്‌ട്" ചെയ്യുന്നത്. വീഡിയോയിൽ ആറ് കിലോ ഭാരമുള്ള ബോൾ എടുത്തുയർത്തിയാണ് കാഴ്‌ചക്കാരെ കക്ഷി ഞെട്ടിച്ചിരിക്കുന്നത്. 17 സെക്കന്റ് മാത്രമുള്ള വീഡിയോയിൽ വീണ്ടും വീണ്ടും പരിശ്രമിക്കുന്ന കുഞ്ഞിന്റെ കാഴ്‌ച ഏവരെയും രസിപ്പിക്കുന്നത്.

ആദ്യ ശ്രമത്തിൽ പരാജയപ്പെട്ടെങ്കിലും വീണ്ടും വീണ്ടും അവൻ അതേ കാര്യം തന്നെ ചെയ്യുന്നുണ്ട്. കഷ്‌ടപ്പെട്ട് രണ്ട് തവണ പന്തുയർത്തുന്നതും വേഗത്തിൽ താഴെ വയ്‌ക്കുന്നതും വീഡിയോയിൽ കാണാം. അതേസമയം,​ ഇത്രയും ചെറിയ പ്രായത്തിൽ ഭാരമുയർത്തുന്നത് കുഞ്ഞിന്റെ ആരോഗ്യസ്ഥിതിയെ കാര്യമായി ബാധിക്കാമെന്ന് പറയുന്നവരുമുണ്ട്. വീഡിയോയുടെ സത്യാവസ്ഥ അന്വേഷിച്ചു പോയപ്പോഴാണ് ഇത് ഏതാണ്ട് രണ്ട് മൂന്ന് മാസങ്ങൾക്ക് മുന്നേ നടന്ന കാര്യമാണെന്ന് സോഷ്യൽ മീഡിയ തന്നെ കണ്ടെത്തിയത്. പലരുടെയും കമന്റുകളിൽ അതു നിറഞ്ഞു നിൽപ്പുണ്ട്. എന്തായാലും സംഗതി വൈറലാണ്. ഈ ഒരു വയസുകാരനെ കണ്ടു പഠിക്കാൻ മുതിർന്നവരോട് പറയുന്നവരും കുറവല്ല. എന്തായാലും കക്ഷിയുടെ ക്ഷമയെയും ഉത്സാഹത്തെയും അഭിനന്ദിക്കാതിരിക്കാൻ കഴിയല്ല.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: UNIQUE
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.