ടോക്കിയോ:തന്റെ പ്രിയതമനോടൊപ്പം ജീവിതം പങ്കിടാനായി രാജപദവികൾ ഉപേക്ഷിച്ച ജാപ്പനീസ് രാജകുമാരി മാകോയെ യഥാർത്ഥ പ്രണയത്തിന്റെ അടയാളമായാണ് ലോകം ഇപ്പോൾ വിലയിരുത്തുന്നത്.
ജപ്പാനിലെ ഹാരിയും മേഗനും എന്നാണ് ഇപ്പോൾ മാദ്ധ്യമങ്ങൾ മാകോയെയും കൊമുറോയെയും വിശേഷിപ്പിക്കുന്നത്.
ഹോളിവുഡ് നടിയായിരുന്ന മേഗനെ ഹാരി രാജകുമാരൻ വിവാഹം കഴിക്കുന്നതിനോട് രാജകുടുംബത്തിന് എതിർപ്പുണ്ടായിരുന്നു. എന്നാൽ, അവ വകവയ്ക്കാതെ ഹാരി മേഗനെ വിവാഹം കഴിക്കുകയും വൈകാതെ രാജകീയ പദവികൾ ഉപേക്ഷിക്കുകയുമായിരുന്നു.
@ തടസ്സങ്ങൾ അനവധി
പോണിടെയിൽ ഹെയർസ്റ്റൈലും കാഷ്വൽ ലുക്കുമുള്ള കൊമുറോ രാജകുമാരിയെ വിവാഹം കഴിക്കാൻ യോഗ്യനല്ലെന്നും പ്രചരിപ്പിച്ചവരുണ്ടായിരുന്നു. വിവാഹദിനത്തിൽ പോണിടെയിൽ സ്റ്റൈൽ മാറ്റി മുടി വെട്ടിയാണ് കൊമുറോ എത്തിയത്. മാക്കോ മാതാപിതാക്കളോടും സഹോദരിയോടും കൊട്ടാരത്തിന് മുന്നിൽ നിന്ന് യാത്ര പറയുന്ന ദൃശ്യങ്ങൾ വൈറലായിരുന്നു.
രാജകീയ വിവാഹത്തിലെ ആചാരങ്ങളൊന്നും പിന്തുടരാതെയാണ് മാകോ കൊമുറോയെ വിവാഹം കഴിച്ചത്. രാജകുടുംബാചാരങ്ങൾ ലംഘിച്ച ആദ്യ വനിതയാണ് മോകോ. രാജകുടുംബത്തെ നിഷേധിച്ച് വിവാഹം കഴിച്ചവൾ എന്ന നിലയിൽ സൈബർ ആക്രമണങ്ങൾ ഉൾപ്പെടെ മാകോ നേരിട്ടിരുന്നു.
ഞാൻ മാകോയെ അതിരില്ലാതെ സ്നേഹിക്കുന്നു. ഇനിയുള്ള ജീവിതം സ്നേഹിക്കുന്നയാൾക്കൊപ്പം കഴിയാൻ തീരുമാനിച്ചു.
കൊമുറോ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |