SignIn
Kerala Kaumudi Online
Saturday, 27 April 2024 9.16 AM IST

വികസന നിഷേധികളെ തിരിച്ചറിയണം: മുഖ്യമന്ത്രി

pinarayi

കൂത്തുപറമ്പ്: ഏതെല്ലാം തരത്തിലുള്ള നിഷേധ നിലപാട് ആരെല്ലാം സ്വീകരിച്ചാലും നാടിന്റെ വികസന പദ്ധതികളുമായി സംസ്ഥാന സർക്കാർ മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും അതിന് നാടിന്റെയും നാട്ടുകാരുടെയും പിന്തുണ വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .ധർമ്മടം മട്ടന്നൂർ നിയമസഭാ മണ്ഡലങ്ങളെ കൂട്ടിയിണക്കുന്ന മണക്കായി പാലത്തിന്റെ നവീകരിച്ച അപ്രോച്ച് റോഡ് വേങ്ങാട് മെട്ട കനാൽ പരിസരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട് നമുക്ക് പ്രിയപ്പെട്ടതാണ്. കാലോചിതമായ വികസന പദ്ധതികളാണ് നാടിനാവശ്യം.കഴിഞ്ഞ അഞ്ച് വർഷം സമാനതകളില്ലാത്ത നേട്ടമാണ് നാം നേടിയത്. റിബിൽഡ് കേരള ഇനീഷ്യേറ്റീവ് എന്ന രീതിയിലുള്ള പ്രവർത്തനങ്ങൾ കേരളത്തെ വലിയ പുരോഗതിയിലേക്ക് നയിക്കുകയാണ്. വിഭവ സമാഹരണത്തിനായാണ് കിഫ്ബിയിൽ നിന്നും പണം കണ്ടെത്താൻ ശ്രമിച്ചത്. കേരളത്തിൽ നടക്കുന്ന വികസന പ്രവർത്തനങ്ങളുടെ വലിയ പങ്ക് കിഫ്ബിയാണ് വഹിക്കുന്നത്. ഇതോടൊപ്പം ബഡ്ജറ്റ് മുഖേനയുള്ള വികസന പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. ഇവയില്ലായിരുന്നെങ്കിൽ ഈ നാട് ഏറെ പിറകിലോട്ട് പോയേനെ. ഇങ്ങനെ പുതിയ കേരളം സൃഷ്ടിക്കാനാണ് സർക്കാരിന്റെ ശ്രമമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പൊതുമരാമത്ത് - ടൂറിസം വകപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PINARAI
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.