SignIn
Kerala Kaumudi Online
Friday, 26 April 2024 5.39 PM IST

മോദി 24 കാരറ്റ് സ്വർണമെന്ന് രാജ്നാഥ് സിംഗ്

rajnath-singh

ന്യൂഡൽഹി: കഴിഞ്ഞ രണ്ട് ദശാബ്ദ കാലത്തെ ഭരണ രംഗത്ത് നരേന്ദ്രമോദിയുടെ പ്രവർത്തനം പഠിച്ചാൽ അദ്ദേഹം 24 കാരറ്റ് സ്വർണമാണെന്ന് മനസിലാകുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു.

ഭരണത്തിൽ നരേന്ദ്രമോദിയുടെ രണ്ട് ദശാബ്ദങ്ങൾ എന്ന വിഷയത്തിൽ നടന്ന ദേശീയ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരു യഥാർത്ഥ നേതൃത്വത്തെ തിരിച്ചറിയുന്നത് അതിന്റെ ഉദ്ദേശ ശുദ്ധിയും സത്യസന്ധതയും മൂലമാണ്. രണ്ട് കാര്യത്തിലും നരേന്ദ്ര മോദി 24 കാരറ്റ് സ്വർണം തന്നെയാണ്. 20 വർഷമായി സർക്കാരുകളുടെ തലവനായിട്ടും അഴിമതിയുടെ ഒരു കറ പോലും അദ്ദേഹത്തിനില്ല. അദ്ദേഹത്തിന്റെ ഭരണ കാലയളവിൽ നിരവധി വെല്ലുവിളികളാണ് ഉയർന്നത്. അദ്ദേഹം അത് നേരിട്ട രീതി മനസിലാക്കിയാൽ അത് ഫലപ്രദമായ നേതൃത്വത്തിനും കാര്യക്ഷമമായ ഭരണത്തിനും ഉദാഹരണമാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAJNATH SINGH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.