പത്തനംതിട്ട : മല്ലപ്പളളി താലൂക്കിലെ എഴുമറ്റൂർ, റാന്നി താലൂക്കിലെ അയിരൂർ എന്നീ ഗ്രാമപഞ്ചായത്തുകളിലെ വിവിധ വാർഡുകളിൽ കഴിഞ്ഞ ജൂലായ് 13ന് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വീടിനും കാലി തൊഴുത്തുകൾക്കും കേടുപാടുകൾ സംഭവിച്ച കുടുംബങ്ങൾക്ക് സർക്കാർ അനുവദിച്ച ധനസഹായ വിതരണ ഉദ്ഘാടനം മന്ത്രി കെ.രാജൻ നിർവഹിക്കും.
തടിയൂർ എൻ.എസ്.എസ് എച്ച്.എസ്.എസ് അങ്കണത്തിൽ ഇന്ന് വൈകിട്ട് 4.30 ന് നടക്കുന്ന ചടങ്ങിൽ പ്രമോദ് നാരായൺ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ആന്റോ ആന്റണി എം.പി മുഖ്യാതിഥിയാകും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ മുഖ്യപ്രഭാഷണം നടത്തും. ജില്ലാകളക്ടർ ഡോ.ദിവ്യ എസ് അയ്യർ, മുൻ എം.എൽ.എ രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജി പി. രാജപ്പൻ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജിജി മാത്യു, ജില്ലാ പഞ്ചായത്ത് മെമ്പർ സാറാ തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിജി ജോൺ മാത്യു, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലാലു തോമസ്, അയിരൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അനിത കുറുപ്പ്, എഴുമറ്റൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, മറ്റ് ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |