SignIn
Kerala Kaumudi Online
Friday, 26 April 2024 3.26 PM IST

കളക്ടറേറ്റിനു മുന്നിൽ സ്‌കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ ധർണ

dhar
കോഴിക്കോട് കളക്ടറേറ്റിനു മുന്നിൽ സ്‌കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ ധർണ സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ.മമ്മു ഉദ്ഘാടനം ചെയ്യുന്നു

കോഴിക്കോട്: അടിയന്തരാവശ്യങ്ങൾ ഉന്നയിച്ച് കേരള സ്‌കൂൾ ബസ് ഓപ്പറേറ്റേഴ്സ് യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് മാർച്ച് നടത്തി.

സ്‌കൂൾ ബസ് തൊഴിലാളികൾക്ക് കൊവിഡ് കാലത്തെ അടിയന്തര ദുരിതാശ്വാസം നൽകുക, സ്കൂൾ ബസ്സുകളുടെ അറ്റകുറ്റപ്പണികൾ തീർത്ത് തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുക, ഓണറേറിയം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് യൂണിയൻ ഉന്നയിക്കുന്നത്.

കളക്ടറേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണാസമരം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി കെ.കെ.മമ്മു ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് അബ്ദുറഹ്‌മാൻ മെഹ്‌നത്ത് അദ്ധ്യക്ഷത വഹിച്ചു. വേണു മേലടി, ജില്ലാ ട്രഷറർ ചന്ദ്രൻ വളയം എന്നിവർ സംസാരിച്ചു. ജില്ല സെക്രട്ടറി സജികുമാർ മാവൂർ സ്വാഗതം പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KOZHIKODE
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.