തിരുവനന്തപുരം: പേരൂർക്കട മഠത്തുവിളാകം എൻ.എസ്.എസ് കരയോഗത്തിന്റെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിച്ചു. പ്രസിഡന്റ് ഹരിചന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ രമേഷ് സുകുമാരൻ, മുൻ മേയർ ജെ. ചന്ദ്ര, യൂണിയൻ മെമ്പർ രാധാകൃഷ്ണൻ നായർ, കോട്ടൺഹിൽ സ്‌കൂൾ മുൻ പ്രിൻസിപ്പൽ വസന്തകുമാരി, കരയോഗം സെക്രട്ടറി വേണുകുമാർ എന്നിവർ ആശംസിച്ചു.