പാമ്പാടി : പാമ്പാടിയിൽ സ്വകാര്യ ബസും, സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രികന് സാരമായി പരിക്കേറ്റു. പാമ്പാടി സ്വദേശി ബേബി മത്തായി (75) യുടെ കാലിനാണ് പരിക്കേറ്റത്. ഇന്നലെ വൈകിട്ട് അഞ്ചോടെ പാമ്പാടി കാളച്ചന്ത പെടോൾപമ്പിന് സമീപമാണ് അപകടം. കോട്ടയം ഭാഗത്തു നിന്ന് വന്ന എരുമേലി - കോട്ടയം റൂട്ടിലോടുന്ന ഹരിശ്രീ ബസാണ് ഇതേ ദിശയിൽ സഞ്ചരിച്ചിരുന്ന സ്കൂറിൽ ഇടിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തെന്നിമാറി കോൺക്രീറ്റ് നടപ്പാതയിൽ മറിഞ്ഞു. പാമ്പാടി പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |