ചങ്ങനാശേരി: ഫ്രാൻസിസ് മാർപ്പാപ്പയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിൽ നടന്ന കൂടിക്കാഴ്ച ചരിത്രപ്രധാനവും കാലികപ്രസക്തിയുമുള്ളതാണെന്ന് ചങ്ങനാശേരി അതിരൂപതാ പബ്‌ളിക് റിലേഷൻസ് ജാഗ്രതാ സമിതി അഭിപ്രായപ്പെട്ടു. മോദി മാർപ്പാപ്പയെ ഭാരത സന്ദർശനത്തിന് ക്ഷണിച്ചത് സ്വാഗതാർഹമാണ്. സന്ദർശനം ഇന്ത്യയിലെ മതേതരത്വവും മതസൗഹാർദ്ദവും ഊട്ടിയുറപ്പിക്കുന്നതിനും ലോകസമാധാനവും സഹവർത്തിത്വവും മെച്ചപ്പെടുത്തുന്നതിനും ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ഊഷ്മളമാക്കുന്നതിനും സഹായകമാകും. മാർപ്പാപ്പയുടെ ഭാരതസന്ദർശനത്തെ പ്രതീക്ഷയോടെയാണ് വിശ്വാസി സമൂഹവും രാജ്യവും കാത്തിരിക്കുന്നതെന്നും അതിരൂപതാ പി.ആർ.ഒ അഡ്വ. ജോജി ചിറയിൽ, ഡയറക്ടർ ഫാ. ജയിംസ് കൊക്കാവയലിൽ എന്നിവർ അറിയിച്ചു.