പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 447 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ 447 പേരും സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇതുവരെ 1,93,056 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 185508 പേർ സമ്പർക്കം മൂലം കൊവിഡ് ബാധിച്ചവരാണ്. കൊവിഡ് ബാധിതനായ മല്ലപ്പള്ളി സ്വദേശി (88) കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ മരിച്ചു.ജില്ലയിൽ ഇന്നലെ 27 പേർ രോഗ മുക്തരായി. ആകെ രോഗ മുക്തരായവരുടെ എണ്ണം 186776 ആണ്. ജില്ലക്കാരായ 5010 പേർ ചികിത്സയിലാണ്.