ഇരവിപുരം: എക്സൈസ് വകുപ്പ് നടത്തുന്ന വിമുക്തി ബോധവത്കരണ പരിപാടിയുടെ സമാപനവും ദീപം തെളിക്കലും കൊല്ലൂർവിള പള്ളിമുക്ക് ഇക്ബാൽ ലൈബ്രറിയിൽ എം.നൗഷാദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇക്ബാൽ ലൈബ്രറി പ്രസിഡന്റ് ആസാദ് അച്ചുമഠം അദ്ധ്യക്ഷത വഹിച്ചു. കോർപ്പറേഷൻ കൗൺസിലർ നസീമാ ഷിഹാബ് ബോധവത്കരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സൈസ് അസി.കമ്മിഷണർ പ്രദീപ്, കോർപ്പറേഷൻ കൗൺസിലർ എം.സജീവ്, മണക്കാട് നഗർ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളായ രാജേന്ദ്രൻ നായർ, ഇ.എ.ഖാദർ, ലൈബ്രറി സെക്രട്ടറി ഷാഹുൽ ഹമീദ്, യഹിയ എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |