ബാഹുബലിക്കുശേഷം രാജമൗലി സംവിധാനം ചെയ്യുന്ന ആർ ആർ ആർ 2022 ജനുവരി 7ന് തിയേറ്ററുകളിൽ റിലീസ് ചെയ്യും. ജൂനിയർ എൻ.ടി.ആറും രാം ചരണുമാണ് പ്രധാന വേഷത്തിൽ എത്തുന്നത്. ബോളിവുഡ് താരങ്ങളായ ആലിയഭട്ട്, അജയ് ദേവ് ഗൺ, ബ്രിട്ടീഷ് നടി ഡെയ്സി എഡ്ജർ ജോൺസൻ എന്നിവർക്കൊപ്പം സമുദ്രക്കനിയും സുപ്രധാന വേഷത്തിൽ എത്തുന്നു. ചിത്രത്തിന്റെ ടീസർ വീഡിയോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. പത്ത് ഭാഷകളിൽ എത്തുന്ന ആർ ആർ ആർ ഡിവിവി എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഡി.വി.വി ധനയ്യയാണ് നിർമ്മിക്കുന്നത്.വി. വിജയേന്ദ്ര പ്രസാദ് തിരക്കഥ രചിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം എം.എം. കീരവാണിയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |