മല്ലപ്പള്ളി : താലൂക്ക് എൻ.എസ്.എസ് കരയോഗ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പതാകദിനാചരണം നടത്തി. യൂണിയൻ ആസ്ഥാന മന്ദിരത്തിൽ പ്രസിഡന്റ് എം.പി.ശശിധരൻ പിള്ള പതാക ഉയർത്തി പ്രതിജ്ഞ ചൊല്ലി കൊടുത്തു. യൂണിയൻ സെക്രട്ടറി രമേഷ് ബി.നായർ, എൻ.എസ്.എസ് പ്രതിനിധിസഭാ മെമ്പർ സതിഷ് കുമാർ ചെറുകാട്ടുമഠം, യൂണിയൻ കമ്മിറ്റിയംഗങ്ങളായ അഡ്വ.പ്രകാശ് കുമാർ ചരളേൽ, രാജാ രേവതിജയൻ നായർ, കെ.പി സോമശേഖരൻ നായർ എന്നിവർ സംസാരിച്ചു. താലൂക്കിലെ മുഴുവൻ കരയോഗങ്ങളിലും പതാകദിനാചരണം നടത്തി. വിവിധ ക്ഷേമ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |