SignIn
Kerala Kaumudi Online
Saturday, 27 April 2024 8.37 AM IST

കെ.പി.സി.സി അംഗത്വ വിതരണത്തിന് തുടക്കം

kpcc

 വി.ഡി.സതീശന് ബുക്ക് നൽകി താരിഖ് അൻവർ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കെ.പി.സി.സിയുടെ അംഗത്വ വിതരണ കാമ്പെയിൻ കേരളത്തിലെ കോൺഗ്രസിനെ ശക്തിപ്പെടുത്തുമെന്ന് സംസ്ഥാനത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി താരിഖ് അൻവർ പറഞ്ഞു. സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള അംഗത്വ വിതരണ കാമ്പെയിൻ ഇന്ദിരാഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് അംഗത്വ ബുക്ക് നൽകിയാണ് കാമ്പെയിന് തുടക്കം കുറിച്ചത്. ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം നടക്കുന്ന സംഘടനാ തെരഞ്ഞെടുപ്പിലൂടെ പുതിയ നേതൃത്വം ഉയർന്നു വരുമെന്നും അത് കോൺഗ്രസിന് കരുത്തും ഊർജവും പകരുമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ പറഞ്ഞു. കോൺഗ്രസ് പ്രവർത്തക സമതി അംഗം ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി വൈസ് പ്രസിഡന്റ് എൻ. ശക്തൻ, ട്രഷറർ പ്രതാപ ചന്ദ്രൻ, ജനറൽ സെക്രട്ടറിമാരായ കെ.ജയന്ത്, ജി. സുബോധൻ, ജി.എസ്.ബാബു,ആര്യാടൻ ഷൗക്കത്ത്, എം.എം. നസീർ, എം.എൽ.എമാരായ തിരുവഞ്ചൂർ രാധാകൃഷ്ണൻ, പി.സി. വിഷ്‌ണുനാഥ്, സജീവ് ജോസഫ്, അൻവർ സാദത്ത്, നിർവാഹക സമതി അംഗം ശരത്ചന്ദ്ര പ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.
കെ.പി.സി.സി യോഗം ഇന്ന് രാവിലെ ഇന്ദിരാഭവനിൽ ചേരും. നാളെ രാവിലെ പത്തിന് നിർവാഹക സമതി അംഗങ്ങളുടെ യോഗവും ചേരും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KPCC
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.