കോട്ടയം: ജനങ്ങൾക്ക് വേണ്ടി സമരം നടക്കുമ്പോൾ ജനങ്ങൾ ബുദ്ധിമുട്ടണമെന്ന് ജനപക്ഷം ചെയർമാൻ പി.സി. ജോർജ് . കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകർ നടത്തിയ റോഡ് ഉപരോധ സമരത്തിൽ റൗഡിസം കാണിച്ച നടൻ ജോജുവിനെതിരെ കേസെടുക്കണമെന്നും ജനപക്ഷം ചെയർമാൻ ആവശ്യപ്പെട്ടു. ജനകീയ പ്രശ്നങ്ങളുടെ പേരിൽ നടത്തിയ സമരത്തെ അവഹേളിക്കുകയാണ് നടൻ ചെയ്തത് .
ജോജു സമരക്കാർക്കിടയിലേക്ക് പോകുന്നത് പൊലീസ് തടഞ്ഞില്ല. ജനാധിപത്യം നിലനിൽക്കുന്നത് പ്രക്ഷോഭം നടത്തി ഭരണ കർത്താക്കളുടെ മനസ് മാറ്റുന്നതിലൂടെയാണ്. ആര് സമരം ചെയ്താലും അതിന് അനുകൂലമായി നിലപാട് എടുക്കണമെന്നും ജോർജ് ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |